Connect with us

National

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇഎമ്മുമായി ബന്ധമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Published

|

Last Updated

ഫയൽ ചിത്രം

ശ്രീനഗർ | ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇഎമ്മുമായി ബന്ധമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘത്തിന് ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഇതിനു പിന്നാലെ മുളുവിൽ മറ്റൊരു ഏറ്റുമുട്ടൽ ആരംഭിച്ചതായും കാശ്മീർ പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവിടെ ഏറ്റുമുട്ടൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു.

 

Latest