Connect with us

National

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്‌ക് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സ് വഴിയാണ് ഇക്കാര്യം അഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് എക്‌സില്‍ തുടര്‍ന്ന് പറയുന്നത്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

23ന് ടെസ്ലയുടെ വരുമാനവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായും വിശകലന വിദഗ്ദരുമായും ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്. അതിനാലാണ് ഇന്ത്യ സന്ദര്‍ശനം മസ്‌ക് മാറ്റിവെച്ചതെന്നാണ് സൂചന.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്‌ക് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നത്. ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കല്‍ സന്ദര്‍ശ വേളയില്‍ അദ്ദേഹം ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.