Connect with us

Kerala

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി

ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം |  എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജിപിയായി പ്രഖ്യാപിച്ചു.  ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡി ജി പിയായി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നൽകിയ ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷിനെ നിയമിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്.

എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി ഡി ജി പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു.

Latest