Connect with us

election bribe

തിരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും

കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് സാമ്പിളെടുക്കുക

Published

|

Last Updated

കൊച്ചി |  നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ സ്ഥാനാനാര്‍ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയില്‍ എത്താനായി സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒമ്പതരക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക. എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്.

 

 

 

Latest