Connect with us

Kerala

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

വീട്ടില്‍ ഒറ്റക്കായിരുന്നു വയോധിക താമസിച്ചിരുന്നത്.

Published

|

Last Updated

തിരുവനന്തപുരം| മംഗലപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ഒറ്റക്കായിരുന്നു വയോധിക താമസിച്ചിരുന്നത്.

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ആദ്യം ഇവര്‍ ബലാത്സംഗത്തിനിരയായ കാര്യം പോലീസിനോട് പറഞ്ഞിരുന്നില്ല. പോലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബലാത്സംഗത്തിനിരയായ കാര്യം ഇവര്‍ പറഞ്ഞത്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.

---- facebook comment plugin here -----

Latest