Connect with us

Kerala

ദളിത് യുവതിയുടെ പീഡന പരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

പരാതി ഉയര്‍ന്നതിനു പിന്നാലെ കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്

Published

|

Last Updated

പാലക്കാട് | ദളിത് യുവതി പീഡന പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ പ്രശോഭ് സി വത്സനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡി സി സിയുടെ നടപടി.

പരാതി ഉയര്‍ന്നതിനു പിന്നാലെ കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ലൈംഗിക ആരോപണത്തെ തുടര്‍ന്നു പുറത്തായതിനു പിന്നാലെ മറ്റൊരു നേതാവും ഇതേ വഴിയില്‍ പുറത്തായി.

കഴിഞ്ഞദിവസമാണ് ദളിത് യുവതി പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് അതിജീവിത വെളിപ്പെടുത്തി. ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിജീവിത പറഞ്ഞു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു. ലൈംഗിക പീഡന പരാതികള്‍ക്കിടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

 

---- facebook comment plugin here -----

Latest