Connect with us

National

യുപിയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

Published

|

Last Updated

ആഗ്ര, ഉത്തര്‍പ്രദേശ്| ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

മാതാപിതാക്കളുടെ അസാന്നിധ്യം മുതലെടുത്ത് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) വികാസ് കുമാര്‍ പറഞ്ഞു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തുടര്‍നടപടികള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.