Connect with us

Uae

ദുബൈ പോലീസിൽ ജനിതക കേന്ദ്രം ആരംഭിച്ചു

ജീനോമിക്‌സിനായി ഒരു പ്രത്യേക കേന്ദ്രം വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ പോലീസ് ആയി ദുബൈ മാറി.

Published

|

Last Updated

ദുബൈ | ദുബൈ പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജിയിൽ ജിനോം സെന്റർ ആരംഭിച്ചു. കിരീടാവകാശിയും എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. ജീൻ തിരിച്ചറിയൽ, ഫോറൻസിക് ജനിതകശാസ്ത്രം, മെറ്റാജെനോമിക്സ് എന്നീ മേഖലകളിലെ പുതിയ പരിശോധനകൾക്കാണ് കേന്ദ്രം.

ദേശീയ ജനിതക കർമപദ്ധതിയെ അടുത്ത പത്ത് വർഷത്തേക്ക് ദുബൈ പോലീസിന്റെ പുതിയ കേന്ദ്രം സഹായിക്കും. ജീനോമിക്‌സിനായി ഒരു പ്രത്യേക കേന്ദ്രം വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ പോലീസ് ആയി ദുബൈ മാറി. നിർണായക ഫോറൻസിക് ഫലങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ സമയം 24 മണിക്കൂറിൽ താഴെയായി കുറച്ചുകൊണ്ട് പൊലീസിലെ ജീനോം സെന്ററിലെ ഫോറൻസിക് എന്റമോളജി പ്രോജക്ട് ടീം പ്രധാന നാഴികക്കല്ല് പിന്നിട്ടു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ മൂന്ന് മുതൽ 14 വരെ ദിവസം ഇതിനെടുക്കും.

വിവിധ ക്രിമിനൽ കേസുകൾ പരിഹരിക്കുന്നതിന് ദുബൈ പോലീസിന്റെ ‘ബ്രെയിൻ ഫിംഗർപ്രിന്റ്’ സംവിധാനം ഉപയോഗിക്കുന്നുമുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളോ വെളിപ്പെടുത്തുമ്പോൾ, സംശയിക്കുന്നവരുടെ മസ്തിഷ്ക തരംഗ പ്രവർത്തനം അളക്കാൻ ഒരു പ്രത്യേക ഉപകരണം ഉപയോഗിക്കുന്നതാണ് ഈ സംവിധാനം.

Latest