Connect with us

Kerala

കോണ്‍ഗ്രസ്സിലെ അനൈക്യം; ഹൈക്കമാന്‍ഡിനെ കാര്യം ഗ്രഹിപ്പിക്കാന്‍ മുസ്്ലിം ലീഗ്

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് ഇന്നലെ നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ശക്തമായി വിമര്‍ശനമുയര്‍ന്നു

Published

|

Last Updated

കോഴിക്കോട് | തദ്ദേശ ഭരണ തിരഞ്ഞെടുപ്പും അതുകഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ കോണ്‍ഗ്രസില്‍ രൂക്ഷമാകുന്ന അനൈക്യത്തില്‍ ആശങ്ക പ്രകടമാക്കി മുസ്്‌ലിം ലീഗ്.

കോണ്‍ഗ്രസ്സിന്റെ പോക്ക് യു ഡി എഫിന്റെ വിജയ പ്രതീക്ഷയെ ബാധിക്കുമെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് ഇന്നലെ നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും വളരെ ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്നു.

മുസ്്ലിം ലീഗ് സംഘടനാ പരമായി സജ്ജമായിരിക്കെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പോലും ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്ന ആലോപണമാണ് ലീഗ് ഉന്നയിക്കുന്നത്. ഇന്നലെ നടന്ന നേതൃയോഗം ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. നേതൃതലത്തിലെ രൂക്ഷമായ അനൈക്യം മുന്നണിയുടെ വിജയ സാധ്യതകളെ ബാധിക്കുന്ന തരത്തിലാണ് വളരുന്നത്. കോണ്‍ഗ്രസിനകത്തെ അനൈക്യം കാരണം താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

---- facebook comment plugin here -----

Latest