Connect with us

Kerala

തര്‍ക്കത്തില്‍ മനസ്സുലഞ്ഞു; ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം

കുട്ടികള്‍ തമ്മിലുണ്ടായ വാക്തര്‍ക്കത്തില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന.

Published

|

Last Updated

തിരുവനന്തപുരം | കിളിമാനൂരില്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു. കടയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

കുട്ടികള്‍ തമ്മിലുണ്ടായ വാക്തര്‍ക്കത്തില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന.

പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest