Connect with us

Kerala

മദ്യപ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം; മരടിലെ ഹോട്ടലില്‍ വെടിവെപ്പ്

ഓജീസ് കാന്താരി ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്.

Published

|

Last Updated

കൊച്ചി | കൊച്ചി മരടിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. ഓജീസ് കാന്താരി ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. ആർക്കും പരുക്കില്ല.

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ച് മടങ്ങുകയായിരുന്ന സംഘത്തിലൊരാള്‍ ഹോട്ടലിന്റെ ചുമരിലേക്ക് വെടിവെക്കുകയായിരുന്നു. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രാഥമിക പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താനായില്ല.

സംഭവം ബാർ ഹോട്ടലുകാർ മൂടിവെക്കുകയായിരുന്നു. ലോക്കൽ ബാറിൻ്റെ കൌണ്ടറിലാണ് സംഭവമുണ്ടായത്. രാത്രിയോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഹോട്ടൽ പൂട്ടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest