Connect with us

Ongoing News

രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം

എട്ട് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് 11 പന്തുകള്‍ ശേഷിക്കേ ഡല്‍ഹി മറികടന്നു.

Published

|

Last Updated

മുംബൈ | ഐ പി എലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അനായാസ ജയം ആഘോഷിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് 11 പന്തുകള്‍ ശേഷിക്കേ ഡല്‍ഹി മറികടന്നു.

38 പന്തില്‍ നിന്ന് അര്‍ധശതകം തികച്ച അശ്വിന്‍, 29 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ലക്ഷ്യം മറികടക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. രണ്ട് വിക്കറ്റ് മാത്രം ബലികഴിച്ച് അവര്‍ വിജയത്തിലെത്തുകയായിരുന്നു. 62 പന്തില്‍ 89 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിക്ക് വേണ്ടി ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവച്ചത്. 41 പന്തില്‍ 52 സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറിന്റെയും നാല് പന്തില്‍ 13 ല്‍ എത്തിയ റിഷഭ് പന്തിന്റെയും പ്രകടനം കൂടിയായപ്പോള്‍ ഡല്‍ഹി എളുപ്പത്തില്‍ വിജയത്തിലെത്തി.