Connect with us

Kerala

 മാനനഷ്ടക്കേസ്; സ്വപ്‌നക്കും വിജേഷ് പിള്ളക്കും സമന്‍സ്

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് കോടതി നടപടി.

Published

|

Last Updated

കണ്ണൂര്‍ | മാനനഷ്ടക്കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും കോടതിയുടെ സമന്‍സ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് കോടതി നടപടി. ജനുവരി നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ളതാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്.

ഗൂഢാലോചന, അപകീര്‍ത്തി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് എം വി ഗോവിന്ദന്റെ ഹര്‍ജി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

Latest