Connect with us

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ഏഴ് സിപിഎം പ്രവര്‍ത്തകരായ പ്രതികളാണ് ജാമ്യം തേടി ഹരജി നല്‍കിയത്.

Published

|

Last Updated

കൊച്ചി| ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 60 ദിവസം ജയിലില്‍ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഏഴ് സിപിഎം പ്രവര്‍ത്തകരായ പ്രതികളാണ് ജാമ്യം തേടി ഹരജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാര്‍ട്ടി ഇറക്കുന്നത്.

എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹരജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡിയുടെ നീക്കം. 60 ദിവസമായിട്ടും 24 പ്രവര്‍ത്തകര്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തുടരുകയാണ്. രണ്ടുവട്ടം സെഷന്‍സ് കോടതി ജാമ്യ ഹരജി തള്ളി. ആദ്യമായി പ്രതികള്‍ ഹൈക്കോടതിയിലേക്കെത്തിയത്.

Content Highlights:
Seven CPM workers arrested in connection with the attack on Enforcement Directorate officials have moved the Kerala High Court for bail after 60 days in custody. The court had earlier rejected their pleas twice at the sessions level. ED plans to field top legal counsel to oppose the bail.

---- facebook comment plugin here -----

Latest