Connect with us

kc venugopal

ബി ജെ പി സഖ്യത്തില്‍ ചേര്‍ന്ന ജെ ഡി എസ് കേരളത്തില്‍ മന്ത്രിസഭയില്‍ ഇരിക്കുന്നതിനെക്കുറിച്ചു സി പി എം നിലപാടു വ്യക്തമാക്കണം: കെ സി വേണുഗോപാല്‍

കേരളത്തില്‍ ബി ജെ പി വിരുദ്ധ നീക്കങ്ങള്‍ക്കു സി പി എമ്മിനു ഭയമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി |  ദേശീയ തലത്തില്‍ ബി ജെ പി സഖ്യത്തില്‍ ചേര്‍ന്ന ജെ ഡി എസ് കേരളത്തില്‍ മന്ത്രിസഭയില്‍ ഇരിക്കുന്നതിനെക്കുറിച്ചു സി പി എം നിലപാടു വ്യക്തമാക്കണമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ബി ജെ പി വിരുദ്ധ നീക്കങ്ങള്‍ക്കു സി പി എമ്മിനു ഭയമാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാര്‍ട്ടി ജെ ഡി എസാണ്. കഴിഞ്ഞ ആറ് മാസമായി ബി ജെ പിയുമായി ജെ ഡി എസ് ചര്‍ച്ച നടത്തുകയാണ്. ഇതൊന്നും സി പി എം കണ്ടിട്ടില്ല.

ജെ ഡി എസ് വിഷയത്തില്‍ സി പി എമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവര്‍ തീരുമാനിക്കട്ടെ എന്നാണ് സി പി എം പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്നു സി പി ഐയല്ല പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊക്കെ സ്ഥാനാര്‍ഥികള്‍ എവിടെയൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കേണ്ടതു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയാണ്. ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

Latest