Connect with us

Kerala

'ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താമെന്ന ധാരണ ഇ ഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട; വീണയുടെ കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ'

പിസി ജോര്‍ജ് തുറന്നു പറഞ്ഞ നാലര കോടിയുടെ വിഷയത്തിലും ഇഡി അന്വേഷണം ഇല്ല

Published

|

Last Updated

കോഴിക്കോട്  | ഭീഷണിപ്പെടുത്തി സിപിഎമ്മിനെ കൂടെ നിര്‍ത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങള്‍ക്കും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളുടെ തണലില്‍ അല്ല കമ്മ്യൂണിസ്റ്റുകാര്‍ വളര്‍ന്നതെന്നും മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജികുമായി ബന്ധപ്പെട്ട കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ എന്നാണ് നിലപാടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ ഇഡിയുടെ ലക്ഷ്യം കേസ് ആയിരുന്നില്ല. വീണയും പിണറായി വിജയനും ആയിരുന്നു. അത് അനുവദിക്കില്ലെന്നും ഏത് രീതിയിലും നേരിടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇഡി തെളിവുകള്‍ കോടതിയ്ക്ക് ആണ് നല്‍കേണ്ടത്. എന്നാല്‍ ഇഡിയ്ക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് 9 ഇടങ്ങളില്‍ റെയ്ഡ് നടത്തി. എന്താണ് കണ്ടെത്തിയത് .സംശയം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്ത കുറിപ്പ് ഇറക്കി. കള്ള പ്രചാരണത്തിന് വേണ്ടി മാത്രം ഹവാല ഇടപാട് ആരോപിക്കുന്നു. മുഹമ്മദ് റിയാസിനെയും ആക്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

അരവിന്ദ് കെജ്രിവാളിനെതിരെ എടുത്ത കേസ് തെളിവില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു. കെജ്രിവാളിന്റെ അറസ്റ്റും, കേസും രാഷ്ട്രീയ ലക്ഷ്യത്തിലായിരുന്നു. ഹൈക്കോടതി തന്നെ കേസ് തെളിവില്ലെന്ന് കണ്ട് തള്ളി. പിസി ജോര്‍ജ് തുറന്നു പറഞ്ഞ നാലര കോടിയുടെ വിഷയത്തിലും ഇഡി അന്വേഷണം ഇല്ല.പ്രതിപക്ഷം മാത്രമാണ് ഇഡി ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: CPM State Secretary MV Govindan stated that the party will not be intimidated by ED or media actions regarding the Exalogic case involving Veena Vijayan. Speaking at a rally in Kozhikode, he claimed ED failed to find evidence during recent raids. He alleged ED targets opposition leaders politically.

 

---- facebook comment plugin here -----

Latest