Connect with us

National

കൊവിഡ്; ജാംഷഡ്പുര്‍-മുംബൈ സിറ്റി മത്സരവും മാറ്റി

Published

|

Last Updated

ബംബോലിം | ഐ എസ് എല്ലില്‍ ഒരു മത്സരം കൂടി മാറ്റിവച്ചു. ഇന്ന് നടക്കേണ്ട ജാംഷഡ്പുര്‍ എഫ് സി-മുംബൈ സിറ്റി എഫ് സി മത്സരമാണ് മാറ്റിയത്. ടീമുകളുടെ ബയോ ബബിളിനകത്തെ കൊവിഡ് രോഗബാധയുണ്ടായ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ് സി വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് മത്സരം മാറ്റിവക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

ഐസോലേഷനില്‍ കഴിയുന്ന ജംഷഡ്പൂര്‍ ടീമിലെ താരങ്ങള്‍ ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്-എ ടി കെ മോഹന്‍ ബഗാന്‍ മത്സരവും മാറ്റിവച്ചിരുന്നു.