Connect with us

Ongoing News

അബൂദബിയിലേക്ക് റോഡ് മാര്‍ഗം വരുന്നവര്‍ക്ക് നാളെ മുതല്‍ കൊവിഡ് പരിശോധന വേണ്ട

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതുമാണ് പി സി ആര്‍ പരിശോധന ഒഴിവാക്കാന്‍ കാരണം.

Published

|

Last Updated

അബൂദബി | അബൂദബിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിന് നാളെ (സെപ്റ്റംബര്‍ 19) മുതല്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്നു അബുദാബി എമര്‍ജന്‍സി ,ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

യു എ ഇ യിലെ മറ്റു എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്ക് യാത്ര പോകുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമായിരുന്നു. അബൂദബിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതുമാണ് പി സി ആര്‍ പരിശോധന ഒഴിവാക്കാന്‍ കാരണം.

 

Latest