Connect with us

National

സി ജെ പിയോടുള്ള നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ചായസല്‍ക്കാരത്തിലേക്ക് അഭിജിത് ദീപ്‌കെയെ ക്ഷണിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരായ പോരാട്ടത്തില്‍ സി ജെ പിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തുന്നതായി സൂചന. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ചായസല്‍ക്കാരത്തിലേക്ക് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെയെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണി നേതാക്കള്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ക്കായാണ് രാഹുല്‍ ഗാന്ധി ചായസല്‍ക്കാരം നടത്തിയത്.

ദീപ്‌കെ മഹാരാഷ്ട്രയിലായിരുന്നതിനാലും ആശുതോഷ് റാങ്ക, സൗരവ് ദാസ് ഉള്‍പ്പെടെയുള്ള മറ്റ് സി ജെ പി നേതാക്കള്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്നതിനാലും അവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

സി ജെ പി ആം ആദ്മി പാര്‍ട്ടിയുടെ നിഴല്‍ സംഘടനയാണെന്ന നിലപാടില്‍ അവരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരായ പ്രതിഷേധങ്ങളെല്ലാം ഭരണഘടന സംരക്ഷിക്കാനുള്ള ഒറ്റ പോരാട്ടത്തിന്റെ ഭാഗമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി നിലപാടില്‍ മാറ്റം വരുത്തിയത്.

പ്രശാന്ത് ഭൂഷന്റെ സഹായത്തോടെയാണ് അഭിജിത് ദീപ്‌കെയെയും സി ജെ പിയെയും ക്ഷണിക്കുന്നതിനായി കോണ്‍ഗ്രസ് ബന്ധപ്പെട്ടതെന്നാണു വിവരം. സി ജെ പി നേതാക്കളുടെ അറസ്റ്റിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും ഇതിന്റെ പേരില്‍ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Content Highlights:
Rahul Gandhi signals a shift in Congress stance by inviting CJP leader Abhijit Deepke to a tea meeting with INDIA alliance leaders. CJP leaders could not attend as key members were detained during protests against the CEC. Rahul Gandhi strongly condemned the arrests of young protesters in Delhi.

Latest