Connect with us

Rahul Gandhi and Amethi

അടുത്ത തവണ രാഹുല്‍ അമേഠിയിലേക്ക് മടങ്ങിവരുമെന്ന് കോണ്‍ഗ്രസ് നേതാവ്

കേരളത്തിനെതിരായ യോഗിയുടെ പരാമര്‍ശങ്ങള്‍ വിവരമില്ലായ്മയാല്‍

Published

|

Last Updated

അമേഠി | രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്നും വര്‍ഷങ്ങളായി നെഹ്‌റു കുടുംബം കുത്തകയക്കായിവെച്ചിരുന്ന അമേഠിയില്‍ വികസനമൊന്നുമെത്തിയില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം തള്ളി കോണ്‍ഗ്രസ്. അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്ന് അമേഠി ഡി സി സി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠി പറഞ്ഞു.

അമേഠിയില്‍ രാഹുല്‍ അടുത്ത ദിവസം പ്രചരണത്തിനെത്തും. അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കും. സ്മൃതി ഇറാനി തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ അപമാനിച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ വിവരമില്ലായ്മ കൊണ്ടാണെന്നും ത്രിപാഠി പ്രതികരിച്ചു. കേരളത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ യോഗിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Latest