Siddaramaiah reacting to the media
കര്‍ണാടകയില്‍ മുസ്ലിംങ്ങള്ക്കൊപ്പമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ്: സിദ്ധരാമയ്യ
'മുസ്ലീങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്; അവരുടെ നിലനില്‍പ്പ് പ്രധാനമാണ്'
ബെംഗളൂരു | കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ. മുസ്ലീം സമുദായത്തിന്റെ നിലനില്‍പ്പ് പ്രധാനമാണ്. അവരും ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടും. മുസ്ലീങ്ങളുടെ ഭരഘടനാ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. നിയമസഭയിലും പുറത്തും കോണ്‍ഗ്രസാണ് ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. മതത്തിന്റെ പേരില്‍ യാതൊരു തരത്തിലുള്ള വിവേചനവും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം സംബന്ധിച്ച ചോദ്യത്തിന്, അങ്ങിനെയൊന്നില്ലെന്നായിരുന്നു മറുപടി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജോലിയില്‍ സംവരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.