Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിയിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.

രാഹുലിന്റെ അറസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസ്സിന് ഒരു മെസേജ് കൊടുക്കുകയാകണം ഉദ്ദേശമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ബാക്കിയുള്ള പ്രവര്‍ത്തകരും നോക്കിയിരുന്നോ എന്നാണ് മെസ്സേജ് എങ്കില്‍ ജയിലറകള്‍ നിറയ്ക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാണ്. വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതുകൊണ്ടോ റിമാന്‍ഡ് ചെയ്തതുകൊണ്ടോ സമരങ്ങള്‍ അവസാനിക്കില്ല. സമര പരമ്പരകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Latest