Connect with us

Kerala

കോഴിക്കോട് പെരുവയലില്‍ വീട്ടിലെ വോട്ടില്‍ ക്രമക്കേടെന്ന് പരാതി

91 വയസുള്ള പായമ്പുറത്ത് ജാനകിയമ്മയ്ക്കു പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പെരുവയലില്‍ വീട്ടിലെ വോട്ടില്‍ ക്രമക്കേടെന്ന് പരാതി. 84ആം ബൂത്തില്‍ ഒരേ പേരുള്ള രണ്ട് വ്യക്തികളില്‍ ലിസ്റ്റില്‍ പേരില്ലാത്ത ആളെകൊണ്ട് ഓപ്പണ്‍ വോട്ട് ചെയ്യിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബിഎല്‍ഒയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബൂത്ത് ലെവല്‍ ഓഫീസറും ഉദ്യോഗസ്ഥരും ബോധപൂര്‍വം ക്രമക്കേട് നടത്തിയെന്ന് കാണിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

91 വയസുള്ള പായമ്പുറത്ത് ജാനകിയമ്മയ്ക്കു പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി. വോട്ട് നഷ്ടമായതിന്റെ വിഷമത്തിലാണ് പായമ്പുറത്ത് ജാനകിയമ്മ. എന്നാല്‍, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ വോട്ട് ചെയ്തതെന്നും കൊടശ്ശേരി ജാനകിയമ്മ പറഞ്ഞു.

സംഭവത്തില്‍ ബിഎല്‍ഒ ഹരീഷില്‍ നിന്ന് വിശദീകരണം തേടുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

Latest