Connect with us

Ongoing News

ഐ എസ് എല്‍ മത്സര ബഹിഷ്‌കരണം; കേരള ബ്ലാസ്റ്റേഴ്‌സിന് നാലുകോടി രൂപ പിഴ

ടീമിന്റെ പരിശീലകന്‍ ഇവാന്‍ വുകമനോവിചിന് 10 മത്സരങ്ങളില്‍ വിലക്ക്.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ എസ് എലിലെ മത്സര ബഹിഷ്‌കരണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി. ടീമിന് നാലുകോടി രൂപ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴയിട്ടു.

ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഫെഡറേഷന്‍ ഉത്തരവിട്ടു. അല്ലാത്തപക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തും.

ഇതിനു പുറമെ ടീമിന്റെ പരിശീലകന്‍ ഇവാന്‍ വുകമനോവിചിന് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Latest