Connect with us

Kerala

പൗരത്വ ഭേദഗതി നിയമം; ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് എം വി ഗോവിന്ദന്‍

'സി എ എ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ല.'

Published

|

Last Updated

തിരുവനന്തപുരം | ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് പൗരത്വ നിയമത്തിലൂടെ സംഘ്പരിവാര്‍ നീക്കം നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ലിമെന്ററി ജനാധിപത്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്.

സി എ എ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Latest