Connect with us

നവ കേരള സദസ്സില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കെതിരെ യു ഡി എഫ് പകപോക്കല്‍ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ തീരുമാനത്തില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോവുകയാണ് യു ഡി എഫ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയില്‍ ഇങ്ങനെ നേതാക്കള്‍ പങ്കെടുക്കുന്നത്. നവ കേരള സദസ്സില്‍ പങ്കെടുത്തവര്‍ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേര്‍ന്നവരാണ്. ഇന്ന് ഒരു തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കല്‍ നടപടി വേണ്ട.

വീഡിയോ കാണാം

Latest