Kerala
ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റ രോഗി മരിച്ചു
സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവൊണ് ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്
ആലപ്പുഴ | ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊച്ചുവെളിയില്‍ ശാന്ത (78) ആണ് മരിച്ചത്.സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവൊണ് ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. സെപ്റ്റംബര്‍ 27ന് രാത്രി ഒന്‍പതിന് എറണാകുളം പള്ളിമുക്കില്‍വച്ചായിരുന്നു സംഭവം.
പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവരെ. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ശാന്തയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരുക്കേറ്റിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശാന്ത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ഭര്‍ത്താവ്: തങ്കപ്പന്‍. മക്കള്‍: സജി, സുനില്‍കുമാര്‍, അജിത, സരിത. മരുമക്കള്‍: ധനപാലന്‍, രജിത, ജയപ്പന്‍, പ്രകാശന്‍.
Content Highlights: An elderly woman who was injured after an ambulance carrying her crashed into an electric pole at Ernakulam Pallimukku passed away during treatment at Kottayam Medical College. The deceased was identified as Shanta, a resident of Perumbalam. Three others were also injured in the tragic accident.



