Connect with us

Kerala

തന്നെ ജയിലയച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ്;പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയും: പി സി ജോര്‍ജ്

അതിജീവിത മകളാണ് എന്നൊക്കെ സതീശന്‍ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്

Published

|

Last Updated

കോട്ടയം | തനിക്ക് പറയാന്‍ ഉള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോര്‍ജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചത്. ്മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ല.

പൂജപ്പുര ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ലെന്ന വിമര്‍ശവും പി സി ജോര്‍ജ് ഉന്നയിച്ചു. അതിനാല്‍ ആണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം. രോഗികള്‍ ജയിലില്‍ ബുദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

വി ഡി സതീശനേയും പി സി ജോര്‍ജ് വെറുതെ വിട്ടില്ല. സതീശനെ കുറിച്ച് ഒന്നും പറയാന്‍ ഇല്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശന്‍ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ് പി സി ജോര്‍ജ് പറഞ്ഞു

Latest