Connect with us

Kerala

കോഴിക്കോടും വയനാട്ടിലും 18, 19 തിയ്യതികളില്‍ മഴക്ക് സാധ്യത; മഞ്ഞ ജാഗ്രത

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യത.

Published

|

Last Updated

തിരുവനന്തപുരം | കൊടും ചൂടില്‍ വെന്തുരുകുന്ന കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് ആശ്വാസമായി ഏപ്രില്‍ 18, 19 തിയ്യതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെതാണ് അറിയിപ്പ്. ഈ ദിവസങ്ങളില്‍ ഇരു ജില്ലകളിലും മഞ്ഞ ജാഗ്രത പഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഏപ്രില്‍ 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ പെയ്‌തേക്കും.

18, 19 തിയ്യതികളില്‍ മറ്റ് 12 ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്. ഏപ്രില്‍ 20ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.