Connect with us

Kerala

സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം വേണം; പ്രധാന മന്ത്രിക്ക് കത്തയച്ച് സ്വപ്ന

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്. സംസ്ഥാന സര്‍ക്കാറിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രധാന മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. ശിവശങ്കര്‍ ഐ എ എസ് ആണ് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുവഹിച്ചത്. രഹസ്യ മൊഴിയുടെ പേരില്‍ തന്നെ ദ്രോഹിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

വിഷയത്തില്‍ പ്രധാന മന്ത്രി ഉടന്‍ ഇടപെടണമെന്നും എച്ച് ആര്‍ ഡി എസിന്റെ ലെറ്റര്‍ ഹെഡില്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കുന്നതിന് പ്രധാന മന്ത്രിയെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.