Connect with us

Kerala

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; മാതാവ് അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കോട്ടയം പഴവങ്ങാടിയില്‍ താമസിക്കുന്ന ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

 

Latest