Connect with us

Ongoing News

നായകന്‍ രോഹിത്, ബുംറയും ഷമിയും ഇല്ല; വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ | വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി ട്വന്റി ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് നായകന്‍. പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, ആവേശ്ഖാന്‍ എന്നിവരും ടീമിലുണ്ട്.

മൂന്ന് ഏകദിനവും മൂന്ന് ടി ട്വന്റിയുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് പരമ്പര തുടങ്ങുന്നത്. ടി 20 ടീം: രോഹിത് ശര്‍മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപ നായകന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദൂല്‍ താക്കൂര്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ്ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

എകദിന ടീം: രോഹിത് ശര്‍മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപ നായകന്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹൂഡ, ദീപക് ചാഹര്‍, ഷാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാന്‍.

 

---- facebook comment plugin here -----

Latest