Connect with us

National

ബട്‌ലറുടെ ഒറ്റയാന്‍ പോരാട്ടം ; കൊല്‍ക്കത്തയെ തകര്‍ത്ത് രാജസ്ഥാന്‍

60 പന്തുകളില്‍ ഔട്ടാകാതെ 107 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

Published

|

Last Updated

കൊല്‍ക്കത്ത |  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.
ബട്ട്ലറുടെയും റോവ്മാന്‍ പവലിന്റെയും കൂട്ടുകെട്ടില്‍ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആറാം വിജയം നേടുകയും ചെയ്തുവിക്കറ്റ് വിജയം. ജോസ് ബട്‌ലറിന്റെ ഒറ്റയാന്‍ പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തുകളില്‍ ഔട്ടാകാതെ 107 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

 

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ വിജയലക്ഷ്യം കണ്ടത്. സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്ന്റെ (56 പന്തില്‍ 109) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Latest