Connect with us

Kerala

ബഫര്‍ സോണ്‍: സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പുനപ്പരിശോധനാ ഹരജി നല്‍കി കേരളം

കോടതി ഉത്തരവ് ജീവിക്കാനുള്ള അവകാശത്തിന് എതിര്. ബഫര്‍സോണില്‍ ഉള്‍പ്പെട്ട ആളുകളെ മറ്റ് സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കാന്‍ കഴിയില്ല.

Published

|

Last Updated

തിരുവനന്തപുരം | ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം പുനപ്പരിശോധനാ ഹരജി നല്‍കി. കോടതി ഉത്തരവ് ജീവിക്കാനുള്ള അവകാശത്തിന് എതിരാണെന്ന് ഹരജിയില്‍ പറഞ്ഞു.

വിധി നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകും. ബഫര്‍ സോണില്‍ ഉള്‍പ്പെട്ട ആളുകളെ മറ്റ് സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കാന്‍ കഴിയില്ല. സുപ്രീം കോടതി ഉത്തരവ് കേരള ഹൈക്കോടതിയെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.