Connect with us

aap&bjp fight

പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് കെജ്രിവാളിനെ തടയാന്‍ ബി ജെ പിക്കാവില്ല: ഡല്‍ഹി മന്ത്രി

ആം ആദ്മി പാര്‍ട്ടിയുമായി ബി ജെ പി എത്ര ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവരുടെ കുഴിമാടങ്ങള്‍ കുഴിക്കപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി|  2024ലെ പൊതുതിരഞ്ഞെടുപ്പോടെ അരവിന്ദ് കെജ്രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഡല്‍ഹി പരിസ്ഥിതിമന്ത്രി ഗോപാല്‍ റോയ്. ആരെ അറസ്റ്റ് ചെയ്താലും എത്ര പ്രകോപനം സൃഷ്ടിച്ചാലും കെജ്രിവാളിനെ തടയാന്‍ ബി ജെ പിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ എല്ലാ മന്ത്രിമാരെയും എം എല്‍ എമാരെയും അറസ്റ്റ് ചെയ്യാന്‍ ബി ജെ പിക്ക് കഴിയും. എന്നാല്‍ 2024ല്‍ കേജ്രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. അദ്ദേഹവുമായും ആം ആദ്മി പാര്‍ട്ടിയുമായും (എ എ പി) ബി ജെ പി എത്രയധികം ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവരുടെ കുഴിമാടങ്ങള്‍ കുഴിക്കപ്പെടും. ഞങ്ങള്‍ എം എല്‍ എമാരായാലും ഇല്ലെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയാലും, ഞങ്ങള്‍ രാജ്യത്തിനായി ജീവിക്കും, നാടിനായി ജീവന്‍ ത്യജിക്കുമെന്ന് പ്രതിജ്ഞയെടുക്കും’- ഗോപാല്‍ റായ് പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ ബി ജെ പി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും ഞങ്ങള്‍ തുറന്നുകാട്ടി. മനീഷ് സിസോദിയയുടെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ മുന്നില്‍ തലകുനിക്കുമെന്ന തെറ്റിദ്ധാരണയിലായിരുന്നു ബി ജെ പി. നിശബ്ദനാക്കാനായി നിസാര കേസുകളില്‍ കുരുക്കിലാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം തളര്‍ന്നില്ല. ഒരു സിംഹത്തെപ്പോലെ അലറിയെന്നും ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest