Connect with us

Ongoing News

റോഡില്‍വെച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മധ്യപ്രദേശില്‍ ബിജെപി നേതാവ് അറസ്റ്റില്‍

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുയും ചെയ്തതിന് പിന്നാലെയാണ് നടപടി.

Published

|

Last Updated

ഭോപ്പാല്‍  \ മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ സത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുയും ചെയ്തതിന് പിന്നാലെയാണ് നടപടി.

പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനും അശ്ലീല പ്രദര്‍ശനത്തിനുമാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 296,285, 3(5)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നിലുള്ളവരേയും പോലീസ് അന്വേഷിക്കുന്നതുണ്ട്

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. അതേ സമയം ഇതില്‍ ഉള്‍പ്പെട്ട സ്ത്രീയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമഗ്രമായ അന്വേഷണത്തിന് ശേഷമാകും ഇവര്‍ക്കെതിരായ നടപടി. മെയ് 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍പ്ലേറ്റും വിഡിയോയില്‍ കാണാം. മന്ദ്‌സൗറില്‍ നിന്നുള്ള ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗമാണ് ബാനി സ്വദേശിയായ മനോഹര്‍ ലാല്‍ ധാക്കഡ്. ഭാര്യ ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.

 

---- facebook comment plugin here -----

Latest