pala bishop issue
പാലാ ബിഷപ്പിന്റെത് സാമൂഹിക തിന്മയ്ക്കെതിരായ ആഹ്വാനം: ജോസ് കെ മാണി
കോട്ടയം | സാമൂഹിക തിന്മയ്ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. സമുദായ അംഗങ്ങള്‍ക്ക് അവബോധം നല്‍കുകയെന്ന കടമയാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. ബിഷപ്പുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചതാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----