Connect with us

Kerala

കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്

ബുധനാഴ്ച രാവിലെയാണ് സംഭവം.

Published

|

Last Updated

ആലപ്പുഴ | എടത്വാ-തകഴി സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ 150 മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest