Connect with us

പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ആവശ്യം അംഗീകരിച്ച് സി പി എം. ബിനു പുളിക്കക്കണ്ടത്തിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യമാണ് അംഗീകരിച്ചത്. ജോസിന്‍ ബിനോയെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ളത്. ജോസിന്‍ ബിനോയുടെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസ് അംഗീകരിച്ചു. പത്തംഗ പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് അംഗീകാരം നല്‍കിയത്.
ബിനു പുളിക്കക്കണ്ടത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം നീക്കത്തെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്നണി ബന്ധത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന നിലയിലേക്ക് ഇത് വളര്‍ന്നിരുന്നു.

എല്‍ ഡി എഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സി പി എമ്മാണ് ചെയര്‍മാന്‍ പദവിയിലിരിക്കേണ്ടത്. എന്നാല്‍ സി പി എമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതൃത്വം സ്വീകരിച്ചത്.

വീഡിയോ കാണാം

Latest