Oddnews
കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് അഞ്ച് കിലോ
കൊച്ചി | കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ച് കിലോ സ്വര്‍ണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. രണ്ടര കോടി വില വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. കൊച്ചി സ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഭട്കല്‍, വടകര, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്.







