Connect with us

Kerala

ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന

മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വച്ച് പിടികൂടുകയെന്ന ദൗത്യം ദുഷ്‌കരമായിരിക്കുകയാണ്

Published

|

Last Updated

മാനന്തവാടി  | ആളെക്കൊല്ലി ആനയായ ബേലുര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിനവും ലക്ഷ്യം കണ്ടില്ല. അതേ സമയം ബേലുര്‍ മഖ്‌നക്കൊപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞെടുത്തു. ബാവലി വനമേഖലയില്‍ വെച്ചാണ് ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുത്തത്. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്പോന്‍സ് ടീം ആനയെ തുരത്തി. കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴായാനയെ കൂടി കണ്ടത്. അതിന്റെ ആകാശദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു.

ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞത്. രണ്ടുതവണ മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്തു. തുടര്‍ന്ന് ദൗത്യസംഘം ആകാശത്തേക്ക് വെടിവച്ചതോടെയാണ് മോഴയാന പിന്തിരിയുകയായിരുന്നു

അതേസമയം ബേലൂര്‍ മഖ്നെയെ മയക്കുവെടിവയ്ക്കാന്‍ ദൗത്യസംഘത്തിന് ഇന്നും കഴിഞ്ഞില്ല. മറ്റൊരു മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വച്ച് പിടികൂടുകയെന്ന ദൗത്യം ദുഷ്‌കരമായിരിക്കുകയാണ്.

---- facebook comment plugin here -----

Latest