Connect with us

National

മധ്യപ്രദേശില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ ബജ്‌രംഗ് ദള്‍ ആക്രമണം

നിര്‍മാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ ദേഹത്ത് മഷിയൊഴിച്ചായിരുന്നു ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

Published

|

Last Updated

ഭോപാല്‍| മധ്യപ്രദേശില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ ബജ്‌രംഗ് ദള്‍ ആക്രമണം. നിര്‍മാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ ദേഹത്ത് മഷിയൊഴിച്ചായിരുന്നു ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പ്രകാശിന്റെ വെബ്‌സീരിസായ ‘ആശ്രം’ ഹിന്ദുയിസത്തെ അപമാനിക്കുന്നതാണെന്നാണ് ബജ്‌രംഗ് ദളിന്റെ ആരോപണം. വെബ്‌സീരിസിന്റെ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്ന് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സീരിസിന്റെ മൂന്നാം സീസണ്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് ആക്രമണം. ബോബി ഡിയോളാണ് സീരിസില്‍ മുഖ്യവേഷത്തിലെത്തുന്നത്. ആക്രമണം നടന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ക്കുന്നതും അണിയറ പ്രവര്‍ത്തകരെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.

Latest