Connect with us

Malappuram

ബദ്ര്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം; ഇന്ന്‌ സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന്‌ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ബദ്ര്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ മജ്ലിസും നടക്കും. ഉച്ചക്ക് മൂന്ന് മുതല്‍ നോമ്പ്തുറ വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തും. ആയിരങ്ങള്‍ ഒന്നിച്ച് അസ്മാഉല്‍ ബദ്ര്‍ ചൊല്ലി പ്രാര്‍ഥന നടത്തും.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും. സമൂഹ നോമ്പ് തുറയോടെ പരിപാടി സമാപിക്കും. രാവിലെ പത്തിന് മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന വനിതാ വിജ്ഞാന വേദിയില്‍ മുനീര്‍ അദനി കൊടുമുടി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

Latest