Malappuram
ബദര്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം നാളെ സ്വലാത്ത് നഗറില്‍
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ (വെള്ളി) സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ബദര്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ മജ്ലിസും നടക്കും. ജുമുഅക്ക് ശേഷം ആരംഭിക്കുന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബദര്‍ ചരിത്രം പാടിപ്പറയലിന് കുഞ്ഞിമദനി കാസര്‍കോട്, പി ടി എം ആനക്കര, ശിബിലി ഉപ്പള നേതൃത്വം നല്‍കും.
ഉച്ചക്ക് മൂന്നിന് മഹ്ളറത്തുല്‍ ബദ്രിയ്യ നടക്കും. ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ബദര്‍ മൗലിദ് മജ്ലിസ്, പ്രാര്‍ഥന എന്നിവക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ആയിരങ്ങള്‍ ഒന്നിച്ച് ബദര്‍ രക്തസാക്ഷികളുടെ നാമം ഉരുവിട്ട് പ്രാര്‍ഥന നടത്തും.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് സംബന്ധിക്കും. സമൂഹ നോമ്പ് തുറയോടെ പരിപാടി സമാപിക്കും.