Kerala
ആലപ്പുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് അപകടത്തില്‍ പരുക്കുണ്ട്.
 
		
      																					
              
              
            ആലപ്പുഴ | ആലപ്പുഴ ചേര്‍ത്തലയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുവിഴ കിഴക്ക് തോണ്ടയ്ക്കല്‍ എം ബൈജുമോനാണ് മരിച്ചത്. 51 വയസായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓട്ടോകാസ്റ്റിലേക്ക് ജോലിക്ക് വരുന്നതിനിടെ ബൈജുവിന്റെ ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈജുവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

