Connect with us

International

ഓസ്ട്രേലിയന്‍ ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സാനിയ- അന്ന ഡനിലിന സഖ്യം രണ്ടാം റൗണ്ടില്‍

ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടിലെത്തിയത്.

Published

|

Last Updated

മെല്‍ബണ്‍| ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- അന്ന ഡനിലിന സഖ്യം രണ്ടാം റൗണ്ടില്‍. ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-2, 7-5. അതേസമയം പുരുഷ ഡബിള്‍സ് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍- റെരേയ് വരേല (മെക്സിക്കോ) സഖ്യം പുറത്തായി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്- പെട്രോസ് സിറ്റ്സിപാസ് സഖ്യമാണ് രാമനാഥന്‍- വരേല സഖ്യത്തെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ ജോഡി യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യത്തിലും ആദ്യ റൗണ്ട് കടക്കാനായില്ല. ആന്ദ്രിയാന്‍ മീസ് (ജര്‍മനി)- ജോണ്‍ പീര്‍സ് (ഓസ്ട്രേലിയ) സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണ് സാനിയ കളിക്കുന്നത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ വ്യക്തമാക്കിയിരുന്നു.

 

Latest