Connect with us

donald trump

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമം; ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

ട്രംപിനെതിരെ ഈ വര്‍ഷം ചുമത്തുന്ന നാലാമത്തെ കേസാണിത്.

Published

|

Last Updated

വാഷിംഗ്ടണ്‍ | 2020ലെ ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ഫുള്‍ട്ടന്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനും കൂട്ടാളികള്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. ട്രംപിനെതിരെ ഈ വര്‍ഷം ചുമത്തുന്ന നാലാമത്തെ കേസാണിത്.

വോട്ടെണ്ണലില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2021 ഫെബ്രുവരിയില്‍ ഫുള്‍ട്ടന്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫാനി വില്ലിസ് ആണ് ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചത്. അറ്റ്‌ലാന്റയിലെ കോടതിയിലായിരുന്നു നടപടിക്രമങ്ങള്‍.

എല്ലാ കേസുകളും ട്രംപ് നിഷേധിച്ചിട്ടുണ്ട്. അറ്റോര്‍ണി വില്ലിസ് ഡെമോക്രാറ്റുകാരിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. അടുത്ത തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് മത്സരിക്കുന്നുണ്ട്.

Latest