Connect with us

Ongoing News

പമ്പയാറ്റില്‍ നിന്നും മണല്‍ കടത്താന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

എരുമേലി തുലാപ്പള്ളി ഈട്ടിക്കല്‍ വീട്ടില്‍ സന്ദീപ് സുധാകരന്‍, പാറക്കല്‍ ഗിരീഷ് കുമാര്‍, കണമല വര്‍ക്കില്‍ അരിപ്പറമ്പില്‍ വീട്ടില്‍ ബിജു ജോര്‍ജ്, കൊല്ലമുള ഐത്തലപടി ചരിവ് കാലയില്‍ വീട്ടില്‍ അഷറഫ് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

റാന്നി | പമ്പ മൂലക്കയം കിഴക്കേകടവില്‍ നിന്ന് അനധികൃതമായി ആറ്റുമണല്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി തുലാപ്പള്ളി ഈട്ടിക്കല്‍ വീട്ടില്‍ സന്ദീപ് സുധാകരന്‍ (33), പാറക്കല്‍ ഗിരീഷ് കുമാര്‍ (45), കണമല വര്‍ക്കില്‍ അരിപ്പറമ്പില്‍ വീട്ടില്‍ ബിജു ജോര്‍ജ് (50), കൊല്ലമുള ഐത്തലപടി ചരിവ് കാലയില്‍ വീട്ടില്‍ അഷറഫ് (23) എന്നിവരാണ് അറസ്റ്റിലായത്.

ആറ്റുമണല്‍ കയറ്റിയ നിലയില്‍ രണ്ട് ടിപ്പറുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പോലീസ് നടപടി. പിടിച്ചെടുത്ത ടിപ്പറുകള്‍ ജിയോളജിക്കല്‍ വകുപ്പിന് വിട്ടുകൊടുത്തു. പമ്പ സ്റ്റേഷനില്‍ നിന്നും 35 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായ മൂലക്കയം കിഴക്കേകടവില്‍ നിന്നും പോലീസ് വളരെ ശ്രമകരമായാണ് മണല്‍ കടത്ത് പിടിച്ചത്. രഹസ്യവിവരത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ വനത്തിനുള്ളില്‍ രാത്രി ഒളിച്ചിരുന്ന് സാഹസികമായാണ് അനധികൃത മണല്‍ കടത്തു വാഹനങ്ങള്‍ പിടികൂടിയത്.

മണല്‍ കടത്തു സംഭവങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ നാല് ടിപ്പറുകള്‍ പിടികൂടുകയും, പത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. റാന്നി ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ എസ് എച്ച് ഒ. സി കെ മനോജ്, എസ് ഐമാരായ കെ വി സജി, ബിജുമോന്‍, എസ് സി പി ഒമാരായ സൂരജ് ആര്‍ കുറുപ്പ്, ബിനുലാല്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

 

Latest