Connect with us

Kerala

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അറസ്റ്റില്‍

പ്രതികള്‍ക്ക് യുവാവിനോടുണ്ടായ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

Published

|

Last Updated

തൃക്കൊടിത്താനം | യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നുപേര്‍ പിടിയില്‍. തൃക്കൊടിത്താനം മണികണ്ഠവയല്‍ ആലപ്പാട്ട് വീട്ടില്‍ സുനില്‍കുമാര്‍ , സുനില്‍ കുമാറിന്റെ മക്കളായ സുജിത്ത് ,സുമിത്ത് എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.

മണികണ്ഠവയല്‍ സ്വദേശിയായ യുവാവിനെയാണ് ഇരുമ്പു പൈപ്പും വിറക് കമ്പുകളും കൊണ്ട് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ക്ക് യുവാവിനോടുണ്ടായ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ആക്രമണത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.തുടര്‍ന്ന് പരുക്കറ്റ യുവാവ് നല്‍കിയ പരാതിയില്‍  അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി.