Connect with us

National

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: 33 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 33 പേരാണ് ആദ്യപട്ടികയില്‍ സ്ഥാനം പിടിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ അസംബ്ലി സ്പീക്കര്‍ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. രാജസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര ലച്ച്മംഗഢില്‍ നിന്നും ജനവിധി തേടും.

Latest